അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ തകർത്തു : ഒഴിവായത് വൻ അപകടം
അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ തകർത്തു മാമ്പ ഈസ്റ്റ് എൽ പി സ്കൂൾ കവാടത്തിലാണ് അപകടം.
Apr 18, 2026, 10:52 IST
അഞ്ചരക്കണ്ടി :അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ തകർത്തു മാമ്പ ഈസ്റ്റ് എൽ പി സ്കൂൾ കവാടത്തിലാണ് അപകടം.ഇന്ന് രാവിലെ ഒൻപത പതരയോടെമറ്റൊരു വാഹനം മറികടക്കുന്നതിനിടെ ചക്കരക്കൽ ഭാഗത്തു നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്ന KL13 AZ 1255 ബെലോന കാർ വെട്ടിച്ചപ്പോൾ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർക്കുകയായിരുന്നു.
ഡ്രൈവർക്ക് നിസാര പരുക്കേറ്റു. രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ വൈദ്യുതി വിച്‌ഛേദിച്ച് അപകടമൊഴിവാക്കി. സ്‌കൂൾ കവാടത്തിലേക്കാണ് കാർ ഇടിച്ചു കയറിയത് സാധാരണ ഇതുവഴി കുട്ടികളും നാട്ടുകാരും നടന്നു പോകുന്നതാണ സംഭവ സമയം ആരുമില്ലാത്തതാണ് ദുരന്തമൊഴിവാകാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. വിമാന താവള റോഡായ ഇതിലൂടെ വാഹനങ്ങൾ അമിത വേഗതയിലുടെയാണ സഞ്ചരിക്കുന്നതെന്ന പരാതിയുണ്ട്.