അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ചൊവ്വാഴ്ച ഹർത്താലുമായി സഹകരിക്കുമെന്ന് പ്രറ്റേണിറ്റിമൂവ് മെന്റ്
അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി 28 ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലുമായി സഹകരിക്കുമെന്ന്പ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സിക്രട്ടറി സഈദ് ടി കെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Updated: Apr 21, 2026, 14:38 IST
കണ്ണൂർ: അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി 28 ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലുമായി സഹകരിക്കുമെന്ന്പ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സിക്രട്ടറി സഈദ് ടി കെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ കുറ്റവാളികളേയുംഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്ത് മണിക്ക് പോലീസ്കമ്മീഷൻ ഓഫീസിലേക്ക്പ്രതിഷേധമാർച്ച് നടത്തുമെന്നും മുഴുവൻ ജനാതിപത്യ മനുഷ്യാവകാശ പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കണമെന്നും സഈദ് അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ സൽമാനുൽ ഫാരിസ് , സഹൽ അഷ്റഫ്, ഫഹീം ഇബ്രാഹിം, മുമ്മദ് നാജിഹ്, ഷബിൻ മുഹമ്മദ് എന്നിവരും പങ്കെടുത്തു.