കണ്ണൂർ മമ്പറം സ്വദേശിനിയായ ഐ.ടി പ്രൊഫഷനല്‍ ബംഗ്‌ളൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

മമ്പറം  സ്വദേശിനിയായ ഐ.ടി പ്രൊഫഷനല്‍ ബംഗ്‌ളൂരില്‍ താമസസ്ഥലത്ത്   മരിച്ച നിലയില്‍കണ്ടെത്തി.  ഓഫിസില്‍ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയ മമ്പറം
 

തലശേരി: മമ്പറം  സ്വദേശിനിയായ ഐ.ടി പ്രൊഫഷനല്‍ ബംഗ്‌ളൂരില്‍ താമസസ്ഥലത്ത്   മരിച്ച നിലയില്‍കണ്ടെത്തി.  ഓഫിസില്‍ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയ മമ്പറം സ്വദേശിനിയായ യുവതിയെയാണ്  ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യയെ (24) യാണ്  മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടോടെ  ഇവരെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ മടങ്ങിയതായിരുന്നു. 

ഇതിനു ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തി.ബംഗ്‌ളൂര് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. നോവയാണ് മരണമടഞ്ഞ നിവേദ്യയുടെ സഹോദരി.