തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു

തലശ്ശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും ബോംബു പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. എരഞ്ഞോളി കുടക്കളത്തെ വേലായുധനാണ് മരിച്ചത്. വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ പൊറുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
 

കണ്ണൂർ: തലശ്ശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും ബോംബു പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. എരഞ്ഞോളി കുടക്കളത്തെ വേലായുധനാണ് മരിച്ചത്. വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ പൊറുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീൽ ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു. 

സംഭവ സ്ഥലത്ത് തലശേരി എ.സി.പി യുടെ നേതൃത്വത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. ആൾ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പിൽ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. നാരായണൻ്റെ മൃതദ്ദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.