ന്യൂ മാഹിയിൽ റോഡരികിൽ നിന്നും ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബ് കണ്ടെത്തി
 

തലശേരി താലൂക്കിൽ പൊലിസ് റെയ്ഡ് നടത്തുന്നതിനിടെ  വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.
 

തലശേരി : തലശേരി താലൂക്കിൽ പൊലിസ് റെയ്ഡ് നടത്തുന്നതിനിടെ  വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ആമ്പിലാടും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ഇതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ഇവിടെ പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുൻപ് ബോംബേറുണ്ടായിരുന്നു ന്യൂമാഹി എസ്.ഐ പ്രമോദിൻ്റെ നേതൃത്തിലുള്ള പൊലിസ് സംഘം ബോംബ് കസ്റ്റഡിയിലെടുത്ത് ന്യൂമാഹി പൊലിസ് സ്റ്റേഷൻ കോംപൗണ്ടിലേക്ക് മാറ്റി. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് ബോംബ് നിർവീര്യമാക്കി..