കണ്ണൂർ ഏഴോത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ18 വയസുകാരൻ മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്

ഏഴോം  കണ്ണോത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്ര കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഓണപറമ്പ്

 

പഴയങ്ങാടി: ഏഴോം  കണ്ണോത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്ര കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഓണപറമ്പ് ജുമാമസ്ജിദിന് സമീപത്തെ ആശാരി വളപ്പിൽ മുഹമ്മദ് ഫഹീമാണ്(18) ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടം.

കൊട്ടിലയിലേക്ക് പോകുന്ന ബൈക്കും തളിപ്പറമ്പിലേക്ക് സർവീസ് നടത്തുകയായിരുന്ന കാർവർണ്ണൻ സ്വകാര്യ  ബസ്സുമാണ് കൂട്ടിയിടിച്ചത്.ഷരീഫ് (ആലക്കാട്)  അഫ്സത്ത് എന്നിവരുടെ മകനാണ് മുഹമ്മദ് ഫഹീം

സഹോദരങ്ങൾ: ഫർഹാൻ, ഫൈഹ കൂടെ ഉണ്ടായിരുന്ന മുഹമ്മദ് അബ്റാറിനാ (18) ണ് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.