പെരളശേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ചു മറിഞ്ഞു
പെരളശ്ശേരി ടൗണിൽ പഴയ മത്സ്യമാർക്കറ്റിന് മുൻപിലായി രോഗിയുമായി പോകുകയായിരുന്ന ആബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിയന്ത്രണംവിട്ട് റോഡ് സൈഡിൽപാർക്ക് ചെയ്തിരുന്ന കാറിലിടിച്ചാണ് മറിഞ്ഞത്.
Sep 16, 2025, 15:02 IST
പെരളശേരി:പെരളശ്ശേരി ടൗണിൽ പഴയ മത്സ്യമാർക്കറ്റിന് മുൻപിലായി രോഗിയുമായി പോകുകയായിരുന്ന ആബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിയന്ത്രണംവിട്ട് റോഡ് സൈഡിൽപാർക്ക് ചെയ്തിരുന്ന കാറിലിടിച്ചാണ് മറിഞ്ഞത്.
ഇന്ന് ഉച്ചയോടെയുണ്ടായഅപകടത്തിൽ പരിക്കേറ്റ ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ നാല് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.