കണ്ണൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു മറിഞ്ഞു പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു

ഓട്ടോറിക്ഷ അപകടത്തിൽ  ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണമടഞ്ഞു. കണ്ണൂർ തുളിച്ചേരി മാവില നമ്പ്യാഞ്ചേരി ദേവ ഭവനിൽ സി.പി ദേവദാസ (55) നാണ് മരിച്ചത്.

 

കണ്ണൂർ : ഓട്ടോറിക്ഷ അപകടത്തിൽ  ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണമടഞ്ഞു. കണ്ണൂർ തുളിച്ചേരി മാവില നമ്പ്യാഞ്ചേരി ദേവ ഭവനിൽ സി.പി ദേവദാസ (55) നാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വർക്ക്ഷോപ്പിൽ നിന്നും ഓട്ടോറിക്ഷയുമായി മടങ്ങവെ തുളിച്ചേരിയിൽ വെച്ച് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. 

നാട്ടുകാർ ആശുപത്രിയിലെത്തിച്ചതിനാൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ദേവദാസൻ. പരേതനായ ദാമോദരൻ നമ്പ്യാർ. പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.എൻ ശ്രീലത 'മക്കൾ: ദൃശ്യ, ദർശന' മരുമക്കൾ: ഷനിൽ കുമാർ, ആദർശ്. സഹോദരങ്ങൾ: സി.പി അശോകൻ, ബിന്ദു, വിനോദ് കുമാർ സംസ്കാരം പയ്യാമ്പലത്ത് നടത്തി.