ദന്തഗോപുരത്തിൽ ഇരുന്ന് എഴുതുന്നതല്ല സാഹിത്യം :  അംബികാസൂതൻ മാങ്ങാട്

ദന്തഗോപുരത്തിൻ  ഇരുന്ന്ചുറ്റും വേദനിക്കുന്ന മനുഷ്യരെകാണാത്ത എഴുതുന്നത് മാത്രമല്ല സാഹിത്യമെന്നും,പാവപ്പെട്ടനുഷ്യരുടെ ജീവിതം പറയുന്നതും, സാഹിത്യമാണെന്നും ' എഴുത്തിൽ യാതനയും വേദനയും അനുഭവിക്കേണ്ടിവരുമെന്നും നല്ല ഹൃദയമാണ് നല്ല എഴുത്തെന്നും അംബികാസൂതൻ മാങ്ങാട് പറഞ്ഞു

 

ശ്രീകണ്ഠാപുരം:ദന്തഗോപുരത്തിൻ  ഇരുന്ന്ചുറ്റും വേദനിക്കുന്ന മനുഷ്യരെകാണാത്ത എഴുതുന്നത് മാത്രമല്ല സാഹിത്യമെന്നും,പാവപ്പെട്ടനുഷ്യരുടെ ജീവിതം പറയുന്നതും, സാഹിത്യമാണെന്നും ' എഴുത്തിൽ യാതനയും വേദനയും അനുഭവിക്കേണ്ടിവരുമെന്നും നല്ല ഹൃദയമാണ് നല്ല എഴുത്തെന്നും അംബികാസൂതൻ മാങ്ങാട് പറഞ്ഞു. സാഹിത്യ തീരത്തി ൻ്റെആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം പുഴയോരത്ത് നടന്ന അല്ലോഹലൻ എന്ന നോവൽ ചർച്ചയിൽ വായനക്കാരോട് സംസാരിക്കുകയായിരു ന്നു അദ്ദേഹം എൻ മകജെ എന്ന  നോവൽ എഴുതിയപ്പോഴും അതിന് ശേഷവും,എൻ ഡോസൾഫാൻ വിരുദ്ധ പ്രവർത്തനങ്ങളും അതില  ഇരകളുടെ ദയനീയ അവസ്ഥയും അദ്ദേഹം
വിശദീകരിച്ചു .

ചരിത്രകാരൻ കെ.വി ബാബു നോവൽ അവതരണം നടത്തി ഷിനോജ് കെ. ആചാരി അധ്യക്ഷനായി.അംബികാസൂതൻ മാങ്ങാടിൻ്റെ എഴുത്തിൻ്റെ അൻപത് വർഷമെന്ന
വിഷയം അജിത്ത് കൂവോട് അവതരിപ്പിച്ചു .കെ .വി സിന്ധു,ബഷീർ പെരുവളത്ത് പറമ്പ്, , മധു പനക്കാട്, വൽസൻ അഞ്ചാംപീടിക, ടി.പി നിഷ , സദാനന്ദൻ ചേപ്പറമ്പ്,  രാജു ടി . പൂപ്പറമ്പ്, ഉഷാ ചന്ദ്രൻ, സിനി പ്രദീഷ് വി ജിനി കണ്ണൻ രതീഷ് ചെങ്ങളായി,, സി പി ചെങ്ങളായി ഹാഷിം സിരകത്ത് ഒഎം രാമകൃഷ്ണൻ
,ഹനീഫ ഇരിട്ടി, റീജ മുകുന്ദൻ,എൻ കെ എ ലത്തിഫ് മാസ്റ്റർ ,ബാബു രാജ് ഐ ച്ചേരി, ജോൺ സൺ തുടിയൻ, ഉത്തമൻ ശ്രീകണ്ഠപുരം, വാസുദേവൻ ചൂളിയാട് , തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.സാഹിത്യതീരം തയ്യാറാക്കിയ എം ടി വാസുദേവൻ നായരുടെ ഓർമ്മ പതിപ്പിൻ്റെയും, കൽഹാരം എന്ന കഥാസമാഹാരത്തിൻ്റെയും പ്രകാശനംഅംബികാസുതൻ മാങ്ങാട് നിർവഹിച്ചു.