മതത്തിലെ വ്യാജൻമാരെ കരുതിയിരിക്കുക : അമാനി പണ്ഡിത സംഗമം  

സ്വാർഥ താൽപര്യങ്ങൾക്കും വൈയക്തിക ലാഭങ്ങൾക്കും വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന വ്യാജ ആത്മീയ സംഘങ്ങളെ കരുതിയിരിക്കണമെന്ന് അമാനീസ് പണ്ഡിത സംഗമം ആഹ്വാനം ചെയ്തു. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിശുദ്ധ മതത്തിന്റെ നിർമല സ്വഭാവത്തെയും സൗഹൃദ കാഴ്ചപ്പാടുകളെയും

 

തളിപ്പറമ്പ് : സ്വാർഥ താൽപര്യങ്ങൾക്കും വൈയക്തിക ലാഭങ്ങൾക്കും വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന വ്യാജ ആത്മീയ സംഘങ്ങളെ കരുതിയിരിക്കണമെന്ന് അമാനീസ് പണ്ഡിത സംഗമം ആഹ്വാനം ചെയ്തു. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിശുദ്ധ മതത്തിന്റെ നിർമല സ്വഭാവത്തെയും സൗഹൃദ കാഴ്ചപ്പാടുകളെയും അവമതിക്കുകയും ആത്മീയ നിരാസത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ഇസ്ലാമിന്റെ യഥാർത്ഥ ആശയങ്ങൾ പഠിക്കാനും അത് തന്മയത്വത്തോടെ പ്രചരിപ്പിക്കാനും അമാനികൾ ജാഗ്രത കാണിക്കണമെന്നും സംഗമം ഓർമ്മപ്പെടുത്തി.

 ഇംഗ്ലീഷ് മീഡിയം സ്കൂൾ അസംബ്ലി യാർഡിൽ നടന്ന സംഗമത്തിൽ അഞ്ഞൂറിലധികം അമാനിമാർ പങ്കെടുത്തു. അബ്ദുസ്സ്വമദ് അമാനിയുടെ അധ്യക്ഷതയിൽ അൽമഖർ കോളേജ് ഓഫ് ശരീഅ പ്രിൻസിപ്പാൾ അബ്‌ദുൽ ഗഫൂർ ബാഖവി അൽകാമിലി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ബാഖവി പരിയാരം, മുഹ്‌യുദ്ധീൻ ഫൈസി കയരളം,  മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടിൽ വിവിധ ക്ലാസുകൾക്ക് നേതൃത്വ നൽകി. 

അമാനി പണ്ഡിതൻമാർക്ക് സംശയ നിവാരണത്തിനുള്ള അവസരമൊരുക്കി. അമാനീസ് അസോസിയേഷൻ വാർഷിക കൗൺസിലും പുനഃസംഘടനയും നടന്നു. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.