കണ്ണീർ മഴയത്ത് അമാൻ മണ്ണിലേക്ക് മടങ്ങി: പള്ളി പരിസരം ദു:ഖസാഗരമായി മാറി

ണ്ണീർ മഴയത്ത് അകാലത്തിൽ പൊലിഞ്ഞ അമാനെന്ന നാലാം ക്ളാസുകാരൻ തേങ്ങലായി മണ്ണിലേക്ക് മടങ്ങി.ആ പിഞ്ചുപൈതലിന് എങ്ങനെ വിടചൊല്ലുമെന്നറിയാതെ വിങ്ങുകയായിരുന്നു പുന്നക്കപ്പാറ മൊയ്തീൻ പള്ളിമുറ്റത്തെത്തിയ മനുഷ്യരൊന്നാകെ

 

കണ്ണൂർ: കണ്ണീർ മഴയത്ത് അകാലത്തിൽ പൊലിഞ്ഞ അമാനെന്ന നാലാം ക്ളാസുകാരൻ തേങ്ങലായി മണ്ണിലേക്ക് മടങ്ങി.ആ പിഞ്ചുപൈതലിന് എങ്ങനെ വിടചൊല്ലുമെന്നറിയാതെ വിങ്ങുകയായിരുന്നു പുന്നക്കപ്പാറ മൊയ്തീൻ പള്ളിമുറ്റത്തെത്തിയ മനുഷ്യരൊന്നാകെ. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞ് വെള്ളത്തുണിയിൽ പൊതിഞ്ഞുകൊണ്ടുവന്ന കുഞ്ഞുശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ തേങ്ങലുകൾ കണ്ണീർ മഴയായി.

കൂട്ടുകാരോടൊത്ത് ഇന്നലെ രാവിലെ പതിനൊന്നയോടെപടക്കം പൊട്ടിക്കവേ ഗുരുതരമായി പരുക്കേറ്റ് ദാരുണമായി മരിച്ച അമാ ന്റെ(9) മൃതദേഹം ഒരുനോക്കുകാണാൻ വൻ ജനാവലിയാണ് എത്തിയത്. പാഠപുസ്‌തകങ്ങളും കുടയുമായി വേനലവധി കഴിയുമ്പോൾ കൂട്ടുകാർക്കൊപ്പം സ്‌കൂളിലേക്ക് പോകാ നൊരുങ്ങവെയാണ് അമാനെ മര ണം മാടിവിളിച്ചത്. യു.ഡി എഫ് സർക്കാറിന്റെ സത്യപ്രതി ജ്ഞയുമായി ബന്ധപ്പെട്ട ആഘോഷത്തിലായിരുന്നു പുന്നക്കപ്പാറയിലെ പൊതുപ്രവർത്തകർ.ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.അഴീക്കോട് മേഖലയിലടക്കം വൈകിട്ടെത്തിയ ദുരന്തവാർത്തയറിഞ്ഞ് നിശ്ചലമായി. വിവരമറിഞ്ഞ് ഇന്നലെ വൈകീട്ട് മുതൽ അമാൻ്റെ വീട്ടിലേക്ക് ജനപ്രതി നിധികൾ ഉൾപ്പെടെയുള്ളവ രുടെ പ്രവാഹമായിരുന്നു. നിയുക്ത എംഎൽഎ കെ വി സുമേഷ് ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു. അമൻ്റെ ഭൗതികശരീരം വൻകുളത്ത് വയൽ ജുമാമസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

ഇന്നലെ നടന്ന ദാരുണ സം ഭവത്തിൽ അമാൻ്റെ സഹോദരൻ അൻഫാലിന് ഇനിയും ഞെട്ടൽ വിട്ടുമാറിയില്ല. ഫുട്ബോൾ കളിയെ അത്രമാത്രം നെഞ്ചിലേറ്റുന്ന തൻ്റെ കൂടെ കളിക്കാനെത്തിയ അ നുജൻ മുഖത്തു നിന്നും ചോരയൊലിച്ചു വെള്ള ത്തിൽ വീണു കിടക്കുന്ന കാ ഴ്ച്ച ആ കുഞ്ഞു മനസിനെ അത്രയും ഭീതിപ്പെടുത്തിയി രുന്നു. പൊട്ടിത്തെറി കേട്ട് ചുറ്റിലുമുള്ള സ്ത്രീകൾ ഉൾ പ്പെടെ ഭയന്ന് നിലവിളിക്കു കയായിരുന്നു. ഇതിനിടെയാ ണ് ഫയർഫോഴ്സിൽ നിന്നും വിരമിച്ച മുസ്തഫ കുട്ടിയെ വാരിയെടുത്ത് റോഡിൽ എ ത്തിച്ചത്. അതുവഴി സ്‌കൂട്ടറിൽ തൊട്ടടുത്ത കടയിലേക്ക് പോ വുകയായിരുന്ന മത്സ്യതൊഴി ലാളിയായ പി വി പ്രശാന്താണ് ഉടനെ കുട്ടിയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് എ ത്തിച്ചത്. വൻകുളത്ത് വയൽ എത്തിയപ്പോൾ ആംബുലൻസിലേക്ക് മാറ്റി ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.

സമീപത്തെ കുട്ടികൾ സ്ഥി രമായി ഫുട്ബോൾ കളിക്കു ന്ന ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കളിക്കാനെത്തിയ കുട്ടികൾ ശേഖരിച്ച പടക്കം അപകടകരമാം വിധം കൈകാര്യം ചെ യ്‌തതാണ് ദാരുണ സംഭവ ത്തിനിടയായത്. ഗ്രൗണ്ടിൽ അപകടം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി കിടക്കു കയാണ്. കുട്ടികളുടെ ചെരിപ്പും ഗ്രൗണ്ടിൽ കിടപ്പുണ്ട്. രണ്ട് ഫുട് ബോളും ഗ്രൗണ്ടിൽ കിടപ്പുണ്ടായിരുന്നു. ഇന്നലെ സംഭവസ്ഥലത്തും കുട്ടിയുടെ വീട്ടിലും ഏറെ നേരം ഉണ്ടായിരുന്ന കെ വി സുമേഷ് എംഎൽഎ ബന്ധു ക്കളെ ആശ്വസിപ്പിച്ചാണ് മ ടങ്ങിയത്. മുസ്‌ലിം ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി ഉൾപ്പെടെയുള്ള വിവിധ പാർട്ടി നേതാക്കളും വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചു.