ആൾ കേരള സെവൻസ് ഫുട്ബോൾ അസോ. സംസ്ഥാന സമ്മേളനം ആഗസ്റ്റ് 16 ന് ന്യൂമാഹിയിൽ 

ആൾ കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റെ് കമ്മിറ്റി അസോ.27-ാമത്  സംസ്ഥാന സമ്മേളനം  ആഗസ്റ്റ് 16 ന് രാവിലെ രാവിലെ 9ന് ന്യൂമാഹിമലയാള കലാഗ്രാമം ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: ആൾ കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റെ് കമ്മിറ്റി അസോ.27-ാമത്  സംസ്ഥാന സമ്മേളനം  ആഗസ്റ്റ് 16 ന് രാവിലെ രാവിലെ 9ന് ന്യൂമാഹിമലയാള കലാഗ്രാമം ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അസോസിയേഷനിൽ അംഗത്വമുള്ള 60 ക്ലബ്ബുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുന്നോറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.സംസ്ഥാന സമ്മേളനം   വി. ശിവദാസൻ എം.പി. ഉദ്ഘാടനo ചെയ്യും  സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ. എം. ലെനിൻ ചടങ്ങിൽ അദ്ധ്യക്ഷനാകും  കാരായി രാജൻ എംഎൽഎ മുഖ്യാതിഥിയാകും.

2025-26 വർഷത്തെ  മികച്ച ടൂർണമെന്റ് കമ്മിറ്റിക്കും ജനപ്രിയ ടൂർണമെൻ്റ് കമ്മിറ്റിക്കുള്ള ഉപഹാരസമർപ്പണവും മാഹി എം.എൽ.എ. അഡ്വ: ടി അശോക് കുമാർ നിർവഹിക്കുംകേരളത്തിലെ ടൂർണ്ണമെൻ്റ് സംഘാടകർ, ടീമുകളിലെ കളിക്കാർ, റഫറിമാർ, കാണികൾ, എന്നിവർക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഉൽഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിക്കും. 2025-26 വർഷങ്ങളിൽ കേരളത്തിൽ ടൂർണ്ണമെൻ്റുകൾ സംഘടിപ്പിച്ച മികച്ച ടൂർണ്ണമെൻ്റുകൾക്കുള്ള അവാർഡ് വിതരണം മലപ്പുറം അസി.കമാൻഡൻ്റ് ഓഫ് പൊലീസ്  ഹബീബ് റഹ്മാൻ നിർവ്വഹിക്കും. സംഘടനയുടെ ചരിത്രം വിളംബരം ചെയ്യുന്ന സുവനീർ  എ. എൻ. ഷംസീർ നിർവഹിക്കും.മുൻ ഇന്ത്യൻ ഇൻ്റർനാഷ്ണൽ ഫുട്ബോൾ താരം ബാലചന്ദ്രൻ  കേരളത്തിൽ സംഘടനക്ക് കീഴിൽ ജില്ലകളിലെ മികച്ച ടൂർണ്ണമെൻ്റ്സംഘടിപ്പിച്ച ടൂർണ്ണമെൻ്റ് കമ്മിറ്റികൾക്കുള്ള ഉപഹാരം നൽകും.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ ഇൻഷുറൻസ് പരിരക്ഷ യ്ക്ക് അർഹമായ കളിക്കാരനുള്ള ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിക്കും. സെവൻസ് ഫുട്ബോൾ അസോ. സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ മുഖ്യ പ്രഭാഷണം നടത്തും. ആൾ കേരള സെവൻസ് ഫുട്‌ബോൾ ടീം മാനേജേഴ്സ് അസോ. സംസ്ഥാന പ്രസിഡൻ്റ് വാഹിദ് കുപ്പൂത്ത് 2026-27 വർഷത്തെ എസ്എഫ്എ ടൂർണ്ണമെൻ്റ് നിയമങ്ങളുടെ കരട് റിപ്പോർട്ട് അവതരണം നടത്തി സംസാരിക്കും. 

 എളയേടത്ത് അഷറഫ് സമ്മേളന നഗറിൽ പതാക ഉയർത്തും.  സംസ്ഥാന ട്രഷറർ കെ ടി ഹംസ വരവ് ചിലവ് കണക്ക് അവതരണവും  സംസ്ഥാന സെക്രട്ടറി എം.സുമേഷ്  റിപ്പോർട്ട് അവതരണവും നടത്തും  കോഴിക്കോട് മേഖല സെക്രട്ടറി  റഷീദ് അമ്പലവയൽ അനുസ്‌മരണ പ്രഭാഷണംസംസ്ഥാന രക്ഷാധികാരി യു. അബ്ദുൾ കരീം നടത്തും .തുടർന്ന് പുതിയസംസ്ഥാന കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, 2026-27 വർഷത്തിൽ കേരളത്തിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റുകളുടെ പ്രവർത്തന കലണ്ടറിന് അംഗീകാരം നൽകൽ, ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ ഭരണഘടന ഭേദഗതി അവതരണം എന്നിവ നടക്കും .വാർത്താസമ്മേളനത്തിൽ ആൾ കേരള സെവൻസ് ഫുട്മ്പോൾ ടൂർണമെൻ്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ. എം. ലെനിൻ, സംസ്ഥാന സെക്രട്ടറി എം സുമേഷ് കോളിക്കടവ്, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എളയേടത്ത് അഷ്റഫ്, വളപട്ടണം , സംഘാടക സമിതി ചെയർമാൻ കെ.ടി സുനിൽകുമാർ മാഹി . ജനറൽ സെക്രട്ടറി കെ . സി നിഖിലേഷ് മാഹി എന്നിവർ പങ്കെടുത്തു.