ഓൾ കേരള സെവൻസ് ഫുട്ബോൾ അസോ: സംസ്ഥാന സമ്മേളനം ന്യൂമാഹിയിൽ നടത്തി
ഓൾ കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ 27 -ാം സംസ്ഥാന സമ്മേളനം ന്യൂമാഹി മലയാള കലാഗ്രാമം ഹാളിൽ നടന്നു. ഡോ. വി ശിവദാസൻ എം.പി. ഉദ്ഘാടനo ചെയ്തു.
ന്യൂമാഹി :ഓൾ കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ 27 -ാം സംസ്ഥാന സമ്മേളനം ന്യൂമാഹി മലയാള കലാഗ്രാമം ഹാളിൽ നടന്നു. ഡോ. വി ശിവദാസൻ എം.പി. ഉദ്ഘാടനo ചെയ്തു.സീനിയർ വൈസ് പ്രസിഡൻ്റ് എളയേടത്ത് അഷറഫ് പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ എം ലെനിൻ അദ്ധ്യക്ഷത വഹിച്ചു.
2025-26 വർഷത്തെ മികച്ച ടൂർണമെന്റ് കമ്മിറ്റിക്കുള്ള ഉപഹാരം സമർപ്പണം തലശ്ശേരി എംഎൽഎ കാരായി രാജനും ജനപ്രിയ ടൂർണമെൻ്റ് കമ്മിറ്റിക്കുള്ള ഉപഹാര സമർപ്പണ മാഹി എം.എൽ.എ. അഡ്വ. ടി അശോക് കുമാറും നിർവ്വഹിച്ചു. സംഘടനയുടെ ചരിത്രം വിളംബരം ചെയ്യുന്ന സുവനീർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ പ്രകാശനം ചെയ്തു. ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹമായ കളിക്കാർക്കുള്ള ധനസഹായ വിതരണോദ്ഘാടനം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ നിർവ്വഹിച്ചു.
സംസ്ഥാന ട്രഷറർ കെ ടി ഹംസ വരവ് ചിലവ് കണക്ക് അവതരണവും സംസ്ഥാന സെക്രട്ടറി എം.സുമേഷ് റിപ്പോർട്ട് അവതരണവും നടത്തി. റഷീദ് അമ്പലവയൽ, യു അബ്ദുൾ കരീം, സുനിൽ കുമാർ പി കെ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷനിൽ അംഗത്വമുള്ള 60 ക്ലബ്ബുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുന്നോറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.