തളിപ്പറമ്പിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സംഘടന ക്ലാസും സംഘടിപ്പിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സംഘടന ക്ലാസും സംഘടിപ്പിച്ചു. തളിപ്പറമ്പ നഗരസഭ ചെയർ
തളിപ്പറമ്പ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സംഘടന ക്ലാസും സംഘടിപ്പിച്ചു. തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ പി.കെ. സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി എസ്. ഷിബു രാജ് എന്നിവർക്കുള്ള ഉപഹാരം നൽകി.
എ കെ പി എ തളിപ്പറമ്പ മേഖല പ്രസിഡന്റ് പി.സി. വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ് സംഘടനാ ക്ലാസ് എടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി, ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി എസ്. ഷിബു രാജ് , ജില്ലാ വൈസ് പ്രസിഡന്റ്പവിത്രൻ മോണോലിസ ,
ജില്ലാ എക്സിക്യുട്ടിവ് അംഗം ഗോപാലൻ അപ്സര, വനനിതവിംഗ് കോഡിനേറ്റർ കനക സുരേഷ്, ജില്ലാ സ്പോട്സ് ക്ലബ് സബ് കോഡിനേറ്റർ കെ.
രഞ്ജിത്ത് , പ്രദിപ് കുമാർ , എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി വി.ശ്രീഗണേഷ് സ്വാഗതവും, മേഖല ട്രഷറർ കെ.വി.ഷിബിൻ നന്ദിയും പറഞ്ഞു.