ആൾ ഇന്ത്യാ ലോയേഴ്‌സ് യൂനിയൻ സംസ്ഥാന സമ്മേളനം തലശേരിയിൽ

ആൾ ഇന്ത്യാ ലോയേഴ്‌സ് യൂനിയൻ 35-മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 10 11 തീയ്യതികളിൽ തലശേരിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: ആൾ ഇന്ത്യാ ലോയേഴ്‌സ് യൂനിയൻ 35-മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 10 11 തീയ്യതികളിൽ തലശേരിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലശേരി സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ നഗറിൽ പത്തിന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനo സുപ്രീം കോടതി മുൻ ജഡ് ജസ്‌റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യും പ്രതിനിധി സമ്മേളനത്തിൽ 425 പ്രതിനിധികൾ പങ്കെടുക്കും. സ്വാഗതസംഘം ചെയർമാൻ അഡ്വ. എ എൻ ഷംസീർ സ്വാഗതമാശംസിക്കും അൻപതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള 50 മുതിർന്ന അഭിഭാഷകരെ ആദരിക്കും.

 തുടർന്ന് പ്രതിനിധികൾക്ക് ഭരണഘടനയുടെ ചെറുപതിപ്പ് വിതരണം ചെയ്തു ഭരണഘടന പ്രതിജ്ഞയുമെടുക്കും. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ കണ്ണൂർ ജില്ലയിൽ നടക്കും. ഒൻപതിന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഡോ എം കെ ദാമോദരൻനഗറിൽ ഭരണഘടന സെമിനാർ നടക്കും. കേരള ഹൈക്കോടതി മുൻ  ജഡ്ജ് ജസ്റ്റിസ് വിജി അരുൺ ഉദ്ഘാടനo ചെയ്യും പ്രൊഫ. . ഡോ. മോഹൻ ഗോപാൽ വിഷയ അവതരണം നടത്തും. ഇന്ത്യൻ ഭരണഘടന ജനങ്ങളിലേക്ക് എന്ന സന്ദേശവുമായി ഒക്ടോബർ ആറു മുതൽ 11 വരെ തലശേരി സെൻ്റിനറി ഹാളിൽ (എൻഎ അലിനഗർ )ഭരണഘടനാ പ്രദർശനം നടക്കും ഭരണഘടനയുടെ ചരിത്രം വിളംബരം ചെയ്യുന്ന പ്രദർശനു നടക്കും. 1857 മുതൽ 2026 വരെ ഭരണഘടനയുടെ നിർമ്മാണവും അതിൻ്റെ പരീക്ഷണ കാലങ്ങളും 120 ദൃശ്യപാനലുകളിലൂടെ പ്രദർശിപ്പിക്കും. 

ആറിന് വൈകിട്ട് നാല് മണിക്ക് ജസ്റ്റിസ് സുനിൽ തോമസ് ഉദ്ഘാടനo ചെയ്യും ഒക്ടോബർ എട്ടിന് വൈകുന്നേരം 4 മണിക്ക് പൊതു സംവാദത്തിൽ ഡോ. ആർഎൻ നിരുൺമുഖ്യ പ്രഭാഷണം നടത്തും സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ ഏഴിന് വൈകുന്നേരം 4 മണിക്ക് തലശേരി പഴയ ബസ് സ്റ്റാൻഡിൽ നിന്നും നടത്തുന്ന വിളംബര ജാഥ തുടങ്ങി വൈകിട്ട് ആറു മണിക്ക് പഴയ ബസ് സ്റ്റാൻഡിലെ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻനഗിൽ സാംസ്കാരിക സമ്മേളനം നടത്തും. കവി മുരുകൻ കാട്ടാക്കട, ചലച്ചിത്രനടി ഗായത്രി വർഷ എന്നിവർ പങ്കെടുക്കും തുടർന്ന് പുന്നാട് പൊലി കഅവതരിപ്പിക്കുന്ന നാടൻ കലാമേള നടക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. വിനോദ് കുമാർ ചമ്പളോൻ, സ്വാഗതസംഘം ഭാരവാഹികളായ അഡ്വ കെ വിശ്വൻ, ബി പി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.