ഓൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ
ടാർ ഉൾപ്പെടെ
കണ്ണൂർ: ഓൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം നവംബർ 14 ന് കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽകാലത്ത് 10 മണിക്ക് മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സിക്രട്ടറി പി നഗരത്നൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടാർ ഉൾപ്പെടെയുള്ള നിർമാണവസ്തുക്കളുടെ വില കയറ്റം, വിവിധ മേഖലയിലെ കരാറുകാരുടെ കുടിശ്ശിക, ഇത്തരം നിരവധി പ്രതിസന്ധിയിലാണ് കരാറുകാരിപ്പോൾ.
ഇതിനാൽ തന്നെ ഈ മേഖലയിൽ കരാറുകാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായി കൊണ്ടിരിക്കുകയാണ്. കരാറുകാർക്ക്കടം കയറി മുടിയുന്ന അവസ്ഥ നിൽക്കുകയാണെന്നുംഇത്തരംവിഷയങ്ങളെല്ലാം സമ്മേളനം ചർച്ച ചെയ്യുമെന്ന് സിക്രട്ടറി പറഞ്ഞു.14 ജില്ലകളിൽ നിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിൽ വെച്ച് സംഘടനയുടെ സംസ്ഥാന ജോയന്റ് സെക്രട്ടറിയും, സാമൂഹിക രാഷ്ട്രീയ നേതാവു മായിരുന്ന വി.മോഹനൻ്റെ ഫോട്ടോ അനാച്ഛാദനം കെ.പ്രവീൺ എം.എൽ.എ നിർവ്വഹിക്കു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻമു ഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽസ്വാഗതസംഘം ചെയർമാൻകെ.രത്നാകരൻ,സ്വാഗത സംഘം കൺവീനർഎം.സുകുമാരൻ ,സ്വാഗത സംഘം ട്രഷറർഅബ്ദുൾ റൗഫ് പി,സംസ്ഥാന കമ്മിറ്റി അംഗംഎൻ.റിയാസ്,ജില്ലാ പ്രസിഡണ്ട് ടി.യു ഉലഹന്നാൻ,സ്വാഗതസംഘം ജോയൻ്റ് കൺവീനർ- ബാബുരാജ് പി.കെഎന്നിവരും പങ്കെടുത്തു.