ചൈനീസ് കമ്പിനിക്ക് കെറ്റിലുകൾ നൽകാനെന്ന വ്യാജേനെ തേർത്തല്ലിയിലെ യുവാവിൻ്റെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി : കേസെടുത്ത് ആലക്കോട് പോലീസ് 

ചൈനീസ് കമ്പനിക്ക് ഇലട്രിക് കെറ്റിലുകള്‍ നല്‍കാനെന്ന വ്യാജേന യുവാവിന്റെ അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. 

 

ആലക്കോട്: ചൈനീസ് കമ്പനിക്ക് ഇലട്രിക് കെറ്റിലുകള്‍ നല്‍കാനെന്ന വ്യാജേന യുവാവിന്റെ അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. 

തേര്‍ത്തല്ലിയിലെ വെള്ളാറ വീട്ടില്‍ അഖില്‍ ജോസഫിന്റെ (30)പരാതിയിലാണ് കേസ്. 

അമിര്‍ റാഷിദ് ജമേദാര്‍, പ്രിയാന്‍ഷു ഉപാധ്യായ്, ഷോങ്ഷന്‍ ബോയ ഇലക്ട്രിക് അപ്ലയന്‍സസ് കമ്പനി പ്രൊഡക്ഷന്‍ ഹെഡ് റേച്ചല്‍ സു എന്നിവരുടെപേരിലാണ് ആലക്കോട് പോലീസ്‌കേസെടുത്തത്. 

അഖില്‍ വിതരണക്കാരനായ അപ്കാ വി എന്ന ഇലക്ട്രിക് കെറ്റില്‍ കമ്പനിക്ക് വേണ്ടി ചൈനയിലെ ഷോങ്ഷന്‍ ബോയ ഇലക്ട്രിക് അപ്ലയന്‍സസ് കമ്പനിയിലേക്ക് 500 ഇലക്ട്രിക് കെറ്റില്‍ ആവശ്യപ്പെട്ടപ്രകാരം കെറ്റില്‍ നിര്‍മ്മിക്കുന്നതിനായി കമ്പനിയുടെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2026 സപ്തംബര്‍-20ന് മൂന്നരലക്ഷവും 21 ന് 2 ലക്ഷം രൂപയും ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിലേക്ക് ആര്‍.ടി.ജി.എസ് നെറ്റ് ബാങ്കിംഗ് വഴി അയച്ചുകൊടുത്ത ശേഷം കെറ്റില്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയോട് അന്വേഷിച്ചതില്‍ കമ്പനിക്ക് പണം ലഭിച്ചില്ലെന്നാണ് വിവരം ലഭിച്ചത്. 

പണം അഖിലിനെ ചതിക്കണമെന്ന ഉദ്ദേശത്തോടെ ഒന്നും രണ്ടും പ്രതികള്‍ മൂന്നാംപ്രതിയായ കമ്പനി പ്രൊഡ്ക്ഷന്‍ ഹെഡിന്റെ ഒത്താശയോടെ തട്ടിയെടുത്തതാണെന്നുമാണ് പരാതി