മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കണം: എ കെ എസ് ടി യു

 

കണ്ണൂർ: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ചികിത്സാപദ്ധതിയായ മെഡിസെപ്പിന്റെ അപാകതകൾ പരിഹരിച്ച് മാനദണ്ഡങ്ങൾ പുതുക്കി കാര്യക്ഷമമാക്കണമെന്ന് എ കെ എസ് ടി യു കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം മഹാഭൂരിപക്ഷം പേർക്കും ചികിത്സാസൗകര്യം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. 

കണ്ണൂർ ഗവ. ടി ടി ഐ (മെൻ)ഹാളിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സുനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം മഹേഷ് കുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയി കെ ജോസഫ്, വി രാധാകൃഷ്ണൻ, ശൈലജ വരയിൽ, നമിത എൻ സി, ജീവാനന്ദ് എസ് എ, ബിജിത വി വി, വിനോദ് കുമാർ എം വി, ടി ലിജിൻ എന്നിവർ സംസാരിച്ചു.

 ഭാരവാഹികളായി ജീവാനന്ദ് എസ് എ(പ്രസിഡന്റ്), കെ രാജീവ്, അനില പി വി, എൻ സി നമിത(വൈസ് പ്രസിഡന്റുമാർ), വി രാധാകൃഷ്ണൻ(സെക്രട്ടറി), ശൈലജവരയിൽ, കെ എൻ വിനോദ്, ഡോ എം ലളിത(ജോ. സെക്രട്ടറിമാർ), ടി ലിജിൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ക്ഷാമബത്ത കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന: സ്ഥാപിച്ച് ഇടതുപക്ഷസർക്കാർ മാതൃക കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.