കണ്ണൂർ പോലീസ് അക്ഷയപാത്രത്തിലേക്ക് അന്നം നൽകി റെഡ് ക്രോസ് വിദ്യാർത്ഥികൾ

കണ്ണൂർ പോലീസ് അക്ഷയപാത്രം പദ്ധതിയിലേക്ക് ഭക്ഷണം നൽകി കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്  അംഗങ്ങൾ മാത്യകയായി . വിശപ്പ് രഹിത കണ്ണൂർ പദ്ധതിയുടെ ഭാഗമായി ടൗൺ പോലീസ് നടപ്പിലാക്കുന്ന അക്ഷയപാത്രം പദ്ധതിക്കാണ് ജൂനിയർ റെഡ് ക്രോസിന്റെ സഹായം ലഭിച്ചത്.

 

കാടാച്ചിറ: കണ്ണൂർ പോലീസ് അക്ഷയപാത്രം പദ്ധതിയിലേക്ക് ഭക്ഷണം നൽകി കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്  അംഗങ്ങൾ മാത്യകയായി . വിശപ്പ് രഹിത കണ്ണൂർ പദ്ധതിയുടെ ഭാഗമായി ടൗൺ പോലീസ് നടപ്പിലാക്കുന്ന അക്ഷയപാത്രം പദ്ധതിക്കാണ് ജൂനിയർ റെഡ് ക്രോസിന്റെ സഹായം ലഭിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷിനി വി.വി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് രേഷ്മ ഇ.പി,എം.പി.ടി.എ പ്രസിഡന്റ് രജനി ഇ, പ്രിൻസിപ്പൽ ഷമീറ, പ്രധാനാധ്യാപകൻ സന്തോഷ് കുമാർ, ജൂനിയർ റെഡ് ക്രോസ് കൺവീനർ സിദ്ദിഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ജൂനിയർ റെഡ് ക്രോസ് വോളണ്ടിയർ സാൻവിയ.എ നന്ദി രേഖപ്പെടുത്തി.