ഭക്തജനങ്ങളാൽ തിങ്ങിനിറഞ്ഞ് അക്കരെ കൊട്ടിയൂർ ; ശനിയാഴ്ച ഉണ്ടായത് ഈ വർഷത്തിലെ ഏറ്റവും വലിയ വൻഭക്തജനപ്രവാഹം
ഭക്തജനങ്ങളാൽ തിങ്ങിനിറഞ്ഞ് അക്കരെ കൊട്ടിയൂർ. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കരെ സന്നിധാനത്ത് ശനിയാഴ്ച ഉണ്ടായത് ഈ വർഷത്തിലെ ഏറ്റവും വലിയ വൻഭക്തജനപ്രവാഹം. തിരക്കിൽ കനത്ത ഗതാഗതകുരുക്കും അനുഭവപ്പെട്ടു.
ഭക്തജനങ്ങളാൽ തിങ്ങിനിറഞ്ഞ് അക്കരെ കൊട്ടിയൂർ. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കരെ സന്നിധാനത്ത് ശനിയാഴ്ച ഉണ്ടായത് ഈ വർഷത്തിലെ ഏറ്റവും വലിയ വൻഭക്തജനപ്രവാഹം. തിരക്കിൽ കനത്ത ഗതാഗതകുരുക്കും അനുഭവപ്പെട്ടു.
ഈ വർഷം ആദ്യമായാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. ഈ വർഷം വൈശാഖ മഹോത്സവം തുടങ്ങി ആദ്യമായാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. പാർക്കിങ്ങിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതിനാലാണ് ഇത്രയും നാൾ ഗതാഗതക്കുരുക്ക് അറിയാതെ പോയത്. എന്നാൽ ഇന്ന് ഗതാഗതക്കുരിക്കലും മലയോരമേഖല വീർപ്പുമുട്ടി.
സമാന്തര പാതയിലും, പന്നിയാമലയിലും ഉൾപ്പെടെ വാഹനങ്ങൾ തിങ്ങിനിറഞ്ഞു. ദേവസത്തിന്റെയും, സ്വകാര്യ വ്യക്തികൾ ഒരുക്കിയതുമായ പാർക്കിംഗ് ഗ്രൗണ്ടുകളും വാഹനങ്ങളാൽ നിറഞ്ഞു. തിരുവഞ്ചിറയും ഇടവാവലിയും ഉൾപ്പെടെ ഭക്തജന സാഗരമായി.
പുലർച്ചെ മുതൽ തന്നെ വലിയതോതിൽ തിരക്ക് അനുഭവപ്പെട്ടു. അന്യസംസ്ഥാനത്ത് നിന്നുമുള്ള ഭക്തരാണ് കൂടുതലും കൊട്ടിയൂരിൽ ഒഴുകിയത്. പടിഞ്ഞാറെ നടയിലെ ദർശനത്തിനുള്ള ക്യു നടപ്പന്തൽ കഴിഞ്ഞ് നടുക്കിനി വരിയും, കിഴക്കേനടയിലെ ക്യു മന്നംചേരിയിൽ പുതിയ പാലം വരെയും നീണ്ടു. ദർശനത്തിനുള്ള ക്യൂവിൽ ഭക്തജനങ്ങൾ വീർപ്പുമുട്ടി.
നിലവിൽ ഓരോ ദിവസം കഴിയുംതോറും ഭക്തജന തിരക്ക് വർദ്ധിച്ചുവരികയാണ്. വരും ദിവസങ്ങളിലും വലിയ ഭക്തജനപ്രവാഹമാണ് അക്കരെ സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.