എ.കെ.ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി

എ.കെ.ജി യുടെ ജന്മനാടായ പെരളശേരി ഐവർ കുളത്തെ സ്മൃതി കൂടീരത്തിൽ നാൽപത്തിയെട്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 7.30 ന് പുഷ്പാർച്ചനടത്തി.

 
A floral tribute was paid at the AKG memorial.

പെരളശ്ശേരി: എ.കെ.ജി യുടെ ജന്മനാടായ പെരളശേരി ഐവർ കുളത്തെ സ്മൃതി കൂടീരത്തിൽ നാൽപത്തിയെട്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 7.30 ന് പുഷ്പാർച്ചനടത്തി.

 സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വിജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ചന്ദ്രൻ, പി. ശശി'മുൻ എം.എൽ.എ കെ.കെ നാരായണൻ, എടക്കാട് ഏരിയാ സെക്രട്ടറി എം.കെ മുരളി, പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.സി ഷീബ തുടങ്ങിയവർ പങ്കെടുത്തു.