നാടക പ്രവർത്തകനും എഴുത്തുകാരനുമായ അജിത്ത് കല്ലനെ ആദരിച്ചു
35 വർഷക്കാലം ചെന്നൈയിൽ റെയിൽവെയിൽ ജോലി ചെയ്ത് വിരമിച്ച നാടക പ്രവർത്തകനും എഴുത്തുകാരനുമായ അജിത്ത് കല്ലനെ മരക്കാർകണ്ടി യുവജന വായനശാല ആദരിച്ചു.
Mar 6, 2026, 20:26 IST
മരക്കാർകണ്ടി: 35 വർഷക്കാലം ചെന്നൈയിൽ റെയിൽവെയിൽ ജോലി ചെയ്ത് വിരമിച്ച നാടക പ്രവർത്തകനും എഴുത്തുകാരനുമായ അജിത്ത് കല്ലനെ മരക്കാർകണ്ടി യുവജന വായനശാല ആദരിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടറി എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഇ.കെ. സിറാജ് അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി, കെ.വി.ജയരാജ്, പി. ദേവദാസ്, സാമുവൽ പ്രേംകുമാർ, ശ്രീധരൻ ഉരുവച്ചാൽ, കെ.പ്രസന്ന എന്നിവർ സംസാരിച്ചു.