ഷാർജയിൽ മരണമടഞ്ഞ അജ് സലിന് പിറന്നനാടിൻ്റെ യാത്രാമൊഴി
ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായ കണ്ണാടിപ്പറമ്പ് സ്വദേശിക്ക് നാടിൻ്റെ യാത്രാമൊഴി.കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി അജ്‌സലിൻ്റെ (28) ഭൗതികശരീരം ഇന്ന് രാവിലെ ആറു മണിയോടെ വീട്ടിലെത്തിച്ചു തുടർന്ന് മാലോട്ട് ജുമാ മസ്ജിദിൽ നടന്നപൊതു ദർശനത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
Aug 11, 2025, 15:00 IST
കണ്ണാടിപ്പറമ്പ് : ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായ കണ്ണാടിപ്പറമ്പ് സ്വദേശിക്ക് നാടിൻ്റെ യാത്രാമൊഴി.കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി അജ്‌സലിൻ്റെ (28) ഭൗതികശരീരം ഇന്ന് രാവിലെ ആറു മണിയോടെ വീട്ടിലെത്തിച്ചു തുടർന്ന് മാലോട്ട് ജുമാ മസ്ജിദിൽ നടന്നപൊതു ദർശനത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
തുടർന്ന് നിടുവാട്ട് മന്ന മഖാo കബർസ്ഥാനിൽ കബറടക്കി.രണ്ട് മാസം മുൻപാണ് അജ് സൽ വിസിറ്റിങ് വിസയിൽ ഷാർജയിലെത്തിയത്.
കഴിഞ്ഞ ദിവസംരാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.