റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ എഐവൈഎഫ് പ്രതിഷേധിച്ചു
റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു.
Jul 2, 2025, 10:30 IST
കണ്ണൂർ:റെയിൽവേ യാത്ര നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു.
എം അഗേഷ് അധ്യക്ഷനായി.പി കെ മിഥുൻ, കെ ദിപിൻ, സി ജസ്വന്ത്, എ കെ ഉമേഷ്,പി വി വിജേഷ്, സി എൻ പ്രഫുൽ എന്നിവർ നേതൃത്വം നൽകി.