കണ്ണൂരിൻ്റെ റെയിൽവേ വികസനം തടസപ്പെടുത്തി കൊണ്ട് ഭൂമി പാട്ടം നൽകിയതിനെതിരെ എഐവൈഎഫ് പ്രതിഷേധിച്ചു

കണ്ണൂരിൻ്റെ റെയിൽവെ വികസനം തടസപ്പെടുത്തി കൊണ്ട് സ്വകാര്യ കമ്പനിക്ക്   ഭൂമി പാട്ടം നൽകിയതിനെതിരെ എഐ വൈ എഫ് പ്രതിഷേധിച്ചു.  സ്വകാര്യ കമ്പനിക്ക്  ഭൂമി പാട്ടം നൽകിയതിനെതിരെ

 

കണ്ണൂർ: കണ്ണൂരിൻ്റെ റെയിൽവെ വികസനം തടസപ്പെടുത്തി കൊണ്ട് സ്വകാര്യ കമ്പനിക്ക്   ഭൂമി പാട്ടം നൽകിയതിനെതിരെ എഐ വൈ എഫ് പ്രതിഷേധിച്ചു.  സ്വകാര്യ കമ്പനിക്ക്  ഭൂമി പാട്ടം നൽകിയതിനെതിരെ ഇതിനോടകം തന്നെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് പാട്ടത്തിന് നൽകിയ സ്ഥലത്തെ മരം കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനി മുറിച്ചു മാറ്റിയത്.

കണ്ണൂർ റെയിൽവേയുടെ വികസനത്തിന്‌ തടസ്സം നിൽക്കുന്ന രീതിയിലാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്.പാട്ട ഭൂമിയിലെ  വിഭവങ്ങൾ ചൂഷണം ചെയ്യുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.

സ്ഥലത്തിന്റെ അപര്യാപ്തത മൂലം രാജ്യാന്തര മോഡൽ സ്റ്റേഷൻ വികസനം കണ്ണൂരിനെ കൈവിട്ടിരുന്നു.അമൃത് പദ്ധതിക്ക് 32 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കേരളത്തിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ ഈ പദ്ധതി പ്രകാരം പണികൾ ഏതാണ്ട് തീരാറായി.കണ്ണൂരിൽ ഇതു മായി ബന്ധപ്പെട്ട പണികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഇത്തരത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന കണ്ണൂരിന്റെ വികസനത്തേയും ബാധിക്കും.ഇത്തരം നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടാണ് എഐവൈഎഫ് മാർച്ച്‌ നടത്തിയത്.

എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ കെ വി പ്രശോഭ് അധ്യക്ഷനായി. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ, കെ വി സാഗർ, എ കെ ഉമേഷ്‌ എന്നിവർ സംസാരിച്ചു. എം അഗേഷ്, സി ജസ്വന്ത്,വിജേഷ് നണിയൂർ,ഷാഹുൽ അമീർ എന്നിവർ നേതൃത്വം നൽകി