കണ്ണൂരിലെ പൊലിസ് ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്ക് കുഴലൂത്തുനടത്തുന്നുവെന്ന് എ. ഐ.വൈ. എഫ്
കണ്ണൂര്‍: കണ്ണൂരിലെ പൊലിസിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി ഭരണകക്ഷി പാര്‍ട്ടിയുടെ യുവജനസംഘടനയായ എ. ഐ.വൈ. എഫ് രംഗത്തെത്തി. മാതൃപാര്‍ട്ടി കൂടി ഭരണത്തില്‍ പങ്കാളികളായ രണ്ടാം പിണറായി സര്‍ക്കാരിനെതിരെയാണ് സി.പി. ഐയുടെ യുവജനസംഘടനായോഗം ആഞ്ഞടിച്ചത്.

കണ്ണൂരിലെ പൊലിസ് ക്വട്ടേഷന്‍, മാഫിയ സംഘങ്ങള്‍ക്ക് കുഴലൂത്തു നടത്തുന്നവരാണെന്നാണ് വിമര്‍ശനം. സേനയ്ക്കു അപമാനമായി മാറുന്ന ചിലര്‍ കണ്ണൂരിലെ പൊലിസിന്റെ തലപ്പത്തുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ മാര്‍ച്ചുകളില്‍ എ. ഐ.വൈ. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രജീഷ്, ജില്ലാസെക്രട്ടറി കെ.വി സാഗര്‍, എന്നിവരോട് പൊലിസ് സ്വീകരിച്ച സമീപനം മോശമായിരുന്നു. ജില്ലാകമ്മിറ്റിയംഗം എം. അഗേഷിനെ ഡി.ഡി ഓഫീസ് മാര്‍ച്ചിനിടെ തളളിയിട്ട് കൈപൊട്ടിച്ചു.
എല്‍.ഡി. എഫ്ഭരണത്തില്‍ ക്രിമിനലുകള്‍ക്കും ലോട്ടറി മാഫിയസംഘങ്ങള്‍ക്കും ലഹരിമാഫിയകള്‍ക്കും തണലേകുന്ന സമീപനമാണ് പൊലിസ് സ്വീകരിക്കുന്നത്. മാിയ സംഘങ്ങള്‍ക്ക് പൊലിസ് സഹായം ലഭിക്കുന്നതായി തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലിസിന് ഭരണകക്ഷിയുടെ രാഷ്ട്രീയസഹായം ലഭിക്കുന്നുണ്ടോയെന്നുപരിശോധിക്കണമന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. ആര്‍ ചന്ദ്രകാന്ത് യോഗത്തില്‍ അധ്യക്ഷനായി.