എഐടിയുസി റെയില്‍വെ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇന്ത്യന്‍ റെയില്‍വെ ഒഴിവുകള്‍ നികത്താതെ തസ്തിക വെട്ടിക്കുറക്കുന്നതിനെതിരെയും നിയമന നിരോധനത്തിനെതിരെയും തൊഴിലാളി ദ്രോഹ ലേബര്‍ കോഡിനെതിരെയും എ ഐ ടിയു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷന്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.

 

കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വെ ഒഴിവുകള്‍ നികത്താതെ തസ്തിക വെട്ടിക്കുറക്കുന്നതിനെതിരെയും നിയമന നിരോധനത്തിനെതിരെയും തൊഴിലാളി ദ്രോഹ ലേബര്‍ കോഡിനെതിരെയും എ ഐ ടിയു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷന്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.

 എഐടിയു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഗംഗാധരന്‍ അധ്യക്ഷനായി.  സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി സന്തോഷ് കുമാര്‍, വി ഷാജി, സി വിജയന്‍, എന്‍ ഉഷ, പി നാരായണന്‍, ടി വി നാരായണന്‍, എം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബി കെ എം യു ജില്ലാ സെക്രട്ടറി കെ വി ബാബു സ്വാഗതം പറഞ്ഞു.