കണ്ണൂർ ജില്ലയിലെ സ്‌കൂൾ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനം ആയിത്തറ മമ്പറത്ത്
പ്രവേശനോത്സവം കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആയിത്തറ മമ്പറം സ്കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ് കുര്യൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ ,
കണ്ണൂർ:സ്കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആയിത്തറ മമ്പറം സ്കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡണ്ട് അഡ്വക്കറ്റ് ബിനോയ് കുര്യൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ ജില്ലയിലെ സ്കൂൾ സന്ദർശനം ഫലപ്രദമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
സ്കൂളുകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള പ്രവർത്തികൾ നടപ്പിലാക്കും. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ഫർണിച്ചർ ലഭ്യമാക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് അഗ്നിശമനസേനയുടെ നിരാക്ഷേപ പത്രം ലഭ്യമാക്കാൻ കണ്ണൂർ കോർപ്പറേഷനെയും സംസ്ഥാന ഗവൺമെന്റിനെയും സമീപിക്കും. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും അഭിനന്ദിക്കാൻ ജില്ലയിൽ എട്ടു സ്ഥലങ്ങളിൽ വിജയോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും ഇന്ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി.