കൃഷിവകുപ്പ് ജീവനക്കാരൻ വി. സുരേഷ് നിര്യാതനായി

കൃഷി വകുപ്പ് ജീവനക്കാരൻ മുത്തത്തി ഖാദി സെന്ററിന് സമീപത്തെ വി.സുരേഷ് (51) നിര്യാതനായി .വ്യാഴാഴ്ച്ചരാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാസ്ഥയിൽ കണ്ടത്. ഉടൻതന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

 

പയ്യന്നൂർ:   കൃഷി വകുപ്പ് ജീവനക്കാരൻ മുത്തത്തി ഖാദി സെന്ററിന് സമീപത്തെ വി.സുരേഷ് (51) നിര്യാതനായി .വ്യാഴാഴ്ച്ചരാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാസ്ഥയിൽ കണ്ടത്. ഉടൻതന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

കൃഷിവകുപ്പിൽ അസിസ്റ്റന്റ് കൃഷി ഓഫീസറായി ജോലി ചെയ്തു വരികയാണ്.എൻ.ജി.ഒ യുണിയൻ നേതാവ്, 63-ാം ബൂത്ത് ലെവൽ ഓഫീസർ, യുവജനവായനശാല മുൻ സെക്രട്ടറി, യുവജന കലാസമിതി മുൻ പ്രസിഡന്റ്, മുത്തത്തിഅപ്പൻ ശാസ്താക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. 

തപാൽ വകുപ്പ് റിട്ട.മെയിൽ ഓവർസിയർ കോടുർ വീട്ടിൽ കൃഷ്ണൻ-കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: നിത(ടീച്ചർ, ഐ.എച്ച്.ആർ.ഡി കോളേജ്, ചീമേനി). മകൾ: നിവേദിത(വിദ്യാർത്ഥിനി). സഹോദരങ്ങൾ: ഡോ.വിശ്വൻ(ബേബി മെമ്മോറിയൽ ആശുപത്രി, പയ്യന്നൂർ), സുനീഷ്, ലസിത. മൃതദേഹം ഇന്നലെ വൈകുന്നേരം 4 30 മുതൽ യുവജന വായനശാല പരിസരം പൊതുദർശനത്തിന് ശേഷം വൈകുന്നേരം ആറ് മണിക്ക് സംസ്‌ക്കരിച്ചു.