200 വർഷങ്ങൾക്ക് ശേഷം കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ട് അമ്മയുടെ തിരുമുടി ഉയർന്നു, ഭക്തജന സാന്ദ്രമായി ക്ഷേത്ര സന്നിധി
200 വർഷങ്ങൾക്ക് ശേഷം കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ഭഗവതിയുടെ തിരുമുടി നിവർന്നു. തിരുമുടി നിവരലിന് ആയിരങ്ങൾ സാക്ഷിയായി. ഇതോടെ കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം സമാപിച്ചു
ഭഗവതിയുടെ അടുത്ത തിരുമുടിക്ക് വർഷങ്ങളുടെ ഇടവേള ഉണ്ടാകും.
ഇരിക്കൂർ : 200 വർഷങ്ങൾക്ക് ശേഷം കുയിലൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ഭഗവതിയുടെ തിരുമുടി നിവർന്നു. തിരുമുടി നിവരലിന് ആയിരങ്ങൾ സാക്ഷിയായി. ഇതോടെ കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം സമാപിച്ചു
200 വർഷങ്ങൾക്ക് ശേഷമാണ് പുനരുദ്ധാരണവും പ്രതിഷ്ഠയും നടത്തിയ കുയിലൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം ശനിയാഴ്ച രാത്രി സമാപിച്ചത് വെള്ളിയാഴ്ച രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുയിലൂർകാളി തെയ്യങ്ങൾ കെട്ടിയാടി.
തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും പുലിയൂർകണ്ണൻ വെള്ളാട്ടവും തലച്ചിലാൻ തെയ്യവും ഉണ്ടായിരുന്നു. മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം തുടർന്ന് കണ്ണങ്ങാട്ട് ഭഗവതി,പുലിയൂർ കാളി,നരമ്പിൽ ഭഗവതി,വിഷ്‌ണു മൂർത്തി എന്നി തെയ്യങ്ങളുടെ തോറ്റം,കല്യാണ പന്തൽ കയ്യേൽക്കൽ
ശനിയാഴ്ച്ച പുലർച്ചെ ഗണപതിതോറ്റം, കോടിയിലത്തോറ്റം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർകാളി എന്നീ തെയ്യങ്ങൾ കെട്ടിയാടി.
നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുച്ചിലോട്ട് കാവുകളിലെ ആചാരസ്ഥാനികരും കോമരത്തച്ചൻ മാരും കുയിലൂർ ക്ഷേത്ര സന്നിധിയിലെത്തി. ഉച്ചക്ക് മേലേരി കയ്യേൽക്കൽ തുടർന്ന് 1.30 നാണ് ആയിരങ്ങളെ സാക്ഷിയാക്കി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിനിവരൽ നടന്നത്. ഭക്തസഹസ്രങ്ങളാൽ തിരുമുറ്റം നിറഞ്ഞ് കവിഞ്ഞു.
ഭഗവതിയുടെ അടുത്ത തിരുമുടിക്ക് വർഷങ്ങളുടെ ഇടവേള ഉണ്ടാകും. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ടത്തിന് സമാപനമായി.