ആന്തൂർ നഗരസഭാ പരിധിയിലെ അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്തു 

ആന്തൂർ നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകളും ഹോർഡിങ്ങുകളും നഗരസഭ നീക്കം ചെയ്തു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവരിൽ നിന്ന് നിയമാനുസൃത പിഴയും ഈടാക്കി.

 

അനധികൃതമായി സ്ഥാപിക്കുന്ന ഓരോ പരസ്യബോർഡിനും 5,000 രൂപ വീതം പിഴ ഈടാക്കുമെന്നും നിയമലംഘനം തുടർന്നാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ. അറിയിച്ചു.

 തളിപ്പറമ്പ്: ആന്തൂർ നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകളും ഹോർഡിങ്ങുകളും നഗരസഭ നീക്കം ചെയ്തു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവരിൽ നിന്ന് നിയമാനുസൃത പിഴയും ഈടാക്കി.

പൊതുസ്ഥലങ്ങളിൽ വഴിയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന തരത്തിൽ പരസ്യബോർഡുകളും ഹോർഡിങ്ങുകളും സ്ഥാപിക്കുന്നത് ഹൈക്കോടതി ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുള്ള സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും നിയമം പാലിക്കണമെന്നും അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും നഗരസഭ അധികൃതർ അഭ്യർത്ഥിച്ചു.

അനധികൃതമായി സ്ഥാപിക്കുന്ന ഓരോ പരസ്യബോർഡിനും 5,000 രൂപ വീതം പിഴ ഈടാക്കുമെന്നും നിയമലംഘനം തുടർന്നാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ. അറിയിച്ചു.

ക്ലീൻ സിറ്റി മാനേജർ ടി. അജിത്ത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വ ജോസഫ് ടി., റവന്യൂ ഇൻസ്പെക്ടർ സി. പ്രകാശ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീർ പി.പി., അഫ്സില വി.പി., രജിന ടി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോർഡുകൾ നീക്കം ചെയ്തത്. സാനിറ്റേഷൻ വർക്കർമാരായ രാജൻ, സുഗുണൻ എന്നിവരും നടപടിയിൽ പങ്കെടുത്തു.