അഡ്വ.സരിൻ ശശിപയ്യന്നൂർ നഗരസഭ ചെയർമാൻ

പയ്യന്നൂർ നഗരസഭ ചെയർ പേഴ്സണായി അഡ്വ. സരിൻ ശശിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെവരണാധികാരി പി. ഷീനയുടെ മുമ്പാകെ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കൗൺസിലർ എം.രാമകൃഷ്ണൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സരിൻ ശശിയുടെ പേര് നാമനിർദേശം ചെയ്തു. 

 

 പയ്യന്നൂർ : പയ്യന്നൂർ നഗരസഭ ചെയർ പേഴ്സണായി അഡ്വ. സരിൻ ശശിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെവരണാധികാരി പി. ഷീനയുടെ മുമ്പാകെ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കൗൺസിലർ എം.രാമകൃഷ്ണൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സരിൻ ശശിയുടെ പേര് നാമനിർദേശം ചെയ്തു. 

യു.ഡി എഫ് സ്ഥാനാർത്ഥിയായി ഏ.കെ.ശ്രീജയുടെ പേര് പി.കെ. ദിനൂപ് നിർദേശിച്ചു തുടർന്ന് നടന്ന വോട്ടെടുപ്പിൽ സരിൻ ശശി35 വോട്ടുകൾ നേടി. എ.കെ.ശ്രീജ ഒമ്പത് വോട്ടും നേടി. സ്വതന്ത്രൻ സി. വൈശാഖ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. തുടർന്ന്അഡ്വ. സരിൻ ശശിയെ നഗരസഭാ ചെയർപേഴ്സണായി വരണാധികാരി പി. ഷീന പ്രഖ്യാപിച്ചു.