അഡ്വ.പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും
അഡ്വ.പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി യോഗം തീരുമാനിച്ചു.
Dec 18, 2025, 15:50 IST
കണ്ണൂർ: അഡ്വ.പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി യോഗം തീരുമാനിച്ചു. ഇന്ദിരയ്ക്ക് പുറമെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ യും ലിഷാ ദീപക്കിൻ്റെപേരും സജീവ പരിഗണനയിലുണ്ടായിരുന്നു. ഇത്തവണ കോർപ്പറേഷനിൽ മേയർ വനിതാ സംവരണമാണ്.
കോൺഗ്രസ് വിമത ഉൾപ്പെടെ നാല് സ്ഥാനാർഥികൾ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ൽ കണ്ണൂർ കോർപറേഷൻ ആയതുമുതൽ ഇന്ദിര കൗൺസിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്. ഭരണപരിചയവും നേതൃത്വത്തിൻ്റെ പിൻതുണയുമായ അഡ്വ. ഇന്ദിരയ്ക്ക് തുണയായത്. കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയിൽ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര.