നവകേരള സംസ് ആഘോഷമല്ല സർക്കാർ ആഭാസമെന്ന്  അഡ്വ.മാർട്ടിൻ ജോർജ്ജ്

 

കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് 25-ന് നടക്കും. നാവിക അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ വിവിധ കോഴ്‌സുകളിലായി പരിശീലനം പൂർത്തിയാക്കിയ 159 കാഡറ്റുകൾ പങ്കെടുക്കും.

നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി, നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ.ബെഹൽ തുടങ്ങിയവർ പങ്കെടുക്കും.

വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള എട്ട് കാഡറ്റുകളും പരിശീലനം പൂർത്തിയാക്കി. പരേഡിന് മുന്നോടിയായുള്ള ഔട്ട് ഡോർ ട്രെയിനിങ് 23-ന് നടക്കും. 24-ന് നടക്കുന്ന കാഡറ്റുകളുടെ ബിരുദദാനച്ചടങ്ങിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ് മുഖ്യാതിഥിയാകുമെന്ന് നാവിക അക്കാദമി ട്രെയിനിങ് പ്രിൻസിപ്പൽ ഡയറക്ടർ കമഡോർ അമിതാഭ് മുഖർജി, ട്രെയിനിങ് ക്യാപ്റ്റൻ ജനീഷ് ജോർജ് എന്നിവർ അറിയിച്ചു.