തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വജ്രായുധമാണ് യുവനിര ; അഡ്വ മാർട്ടിൻ ജോർജ് 

തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വജ്രാധുയമാണ് കോൺഗ്രസിലെ യുവനിരയായ യൂത്ത് കോൺഗ്രസ്‌ എന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. 

 

 കണ്ണൂർ : തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വജ്രാധുയമാണ് കോൺഗ്രസിലെ യുവനിരയായ യൂത്ത് കോൺഗ്രസ്‌ എന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.  നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് ക്രൂര മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പാർട്ടി പരിഗണിച്ചത് ഇത് മുന്നിൽ കണ്ടുകൊണ്ടാണ്. 

കോൺഗ്രസിലെ യുവനിരയ്ക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുവനിര നേടിയ വിജയവും ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ഉൾപ്പടെ ഉണ്ടാക്കിയ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജില്ലാ നേതൃ യോഗവും തദ്ദേശ തിരഞ്ഞെടുപ്പിലെ യുവജന പ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി.  

കെ പി സി സി മെമ്പർ റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്,  അഡ്വ. അബ്ദുൽ റഷീദ് വി പി,മുഹ്സിൻ കാതിയോട്,  റോബർട്ട്‌ വെള്ളാംവെള്ളി, അഡ്വ അശ്വിൻ സുധാകർ,  മഹിത മോഹൻ, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ, മിഥുൻ മാറോളി എന്നിവർ സംസാരിച്ചു.