അഡൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂളിൽ  അധ്യാപക ഒഴിവ്

 

കാസർകോട്  : കാസർകോട് ജില്ലയിലെ അഡൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, കന്നഡ മീഡിയം ഫിസിക്കൽ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് സെപ്തംമ്പർ എട്ടിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ കൂടികാഴ്ച നടക്കും. കെ-ടെറ്റ് യോഗ്യത നിർബന്ധമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.