കണ്ണൂർ ചാലയിലെ വീടുകളിൽ ആദര നക്ഷത്രങ്ങൾ തിളങ്ങും
ചാല പടിഞ്ഞാറെക്കര എൽ.പി. സ്കൂളിൽ നിന്ന് ഈ അധ്യയന വർഷം വിരമിക്കുന്ന പ്രധാന അധ്യാപകൻ സി . ദിനേഷ് ബാബു, അധ്യാപിക കെ.പി.റസിയ എന്നിവരുടെ യാത്രയയപ്പു
Dec 23, 2025, 19:46 IST
കണ്ണൂർ : ചാല പടിഞ്ഞാറെക്കര എൽ.പി. സ്കൂളിൽ നിന്ന് ഈ അധ്യയന വർഷം വിരമിക്കുന്ന പ്രധാന അധ്യാപകൻ സി . ദിനേഷ് ബാബു, അധ്യാപിക കെ.പി.റസിയ എന്നിവരുടെ യാത്രയയപ്പു പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ വീടുകളിൽ ആദര നക്ഷത്രം തിളങ്ങും. ശില്പശാലയിൽ നിർമ്മാണക്കളരി, പാട്ടരങ്ങ് എന്നിവ നടന്നു.
റിട്ട. സംസ്ഥാന റിസോഴ്സ് പേഴ്സൺ ജനു ആയിച്ചാൻകണ്ടി, സ്പെഷ്യൽ എഡ്യുക്കേറ്റർ പി.വി. പ്രസീദ എന്നിവർ പരിശീലനം നൽകി. കോർപ്പറേഷൻ കൗൺസിലർ എം. പ്രിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. കെ രാജീവൻ,പി.പി. ഷംന,സി.എൻ ഷാഹിന, മീനു സുരേഷ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികൾ നൽകുന്ന സ്നേഹനിധി പി.അബ്ദുൾ കബീർ, എം. യൂസഫ് എന്നിവരിൽ നിന്ന് പ്രധാന അധ്യാപകൻ സി ദിനേഷ് ബാബു ഏറ്റുവാങ്ങി.