കണ്ണൂരിൽ കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടി രക്ഷപ്പെട്ടു

കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടിരക്ഷപെട്ടു.എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ സതീഷും സംഘവും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയിൽ കെ.എൽ-86 ബി 5987 നമ്പർ സ്‌ക്കൂട്ടറിൽ നിയമവിരുദ്ധമായി 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതി എക്‌സൈസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

 

തളിപ്പറമ്പ്: കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടിരക്ഷപെട്ടു.എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ സതീഷും സംഘവും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയിൽ കെ.എൽ-86 ബി 5987 നമ്പർ സ്‌ക്കൂട്ടറിൽ നിയമവിരുദ്ധമായി 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതി എക്‌സൈസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഏര്യം സ്വദേശി ഷമ്മാസ് (27)എന്നയാൾക്കെതിരെ എൻ.ഡി.പി.എസ്നിയമപ്രകാരം കേസെടുത്തു.പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇയാൾ വീട്ടിലും കഞ്ചാവ് സൂക്ഷിച്ച് വെച്ചിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഖലീൽ, നികേഷ്, ഫെമിൻ, ഗോവിന്ദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത, വിനീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.