കണ്ണൂർ നഗരത്തിൽ കാൽ നടയാത്രക്കാരനെ തട്ടിക്കൊണ്ടു പോയികൊള്ളയടിച്ച കേസിലെ പ്രതി എട്ടു വർഷത്തിന് ശേഷം അറസ്റ്റിൽ
കണ്ണൂർ നഗരത്തിൽ കാൽനട യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും തട്ടിയെ ടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്നതി എട്ടു വർഷങ്ങൾക്കുശേഷം പിടിയിൽ ശ്രീകണ്ഠപുരം പള്ളി പ്പാത്ത് ഹൗസിലെ ബെൻസറാ (40) കണ്ണൂർ ടൗൺ പൊലിസിൻ്റെ പിടിയിലായത് 2018 ഫെബ്രവരി 14 ന്
കണ്ണൂർ : കണ്ണൂർ നഗരത്തിൽ കാൽനട യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും തട്ടിയെ ടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്നതി എട്ടു വർഷങ്ങൾക്കുശേഷം പിടിയിൽ ശ്രീകണ്ഠപുരം പള്ളി പ്പാത്ത് ഹൗസിലെ ബെൻസറാ (40) കണ്ണൂർ ടൗൺ പൊലിസിൻ്റെ പിടിയിലായത് 2018 ഫെബ്രവരി 14 ന് താവക്കര സ്കൈപാലസിന് സമിപം പർമേശ്വർ ടുഡു എന്ന യുവാവിനെ കാറിൽ ബലമായി പിടിച്ചു കയറ്റി പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ ശേഷം റെയിൽ സെസ്റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു .
കേസിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ച് പൊലിസ് മട്ടന്നൂരിൽ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞു വരുന്ന പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ മഹേഷ് കണ്ട മ്പേത്തിൻ്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ പി.വി ബൈജു കെ.പി ബൈജു സി.പി രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ മട്ടന്നൂരിൽ നിന്നും പിടി കൂടിയത് പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു