ജാതി പേര് വിളിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കേസില്‍ ഒന്നാം പ്രതിക്ക് ഒരു വര്‍ഷം തടവും 22,000 രൂപ പിഴയും ശിക്ഷ.രാമന്തളിയിലെ നാച്ചിത്തറയില്‍ എന്‍.ടി. ലിജേഷിനെ(38)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്
Sep 25, 2024, 14:49 IST
തലശ്ശേരി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന കേസില്‍ ഒന്നാം പ്രതിക്ക് ഒരു വര്‍ഷം തടവും 22,000 രൂപ പിഴയും ശിക്ഷ.രാമന്തളിയിലെ നാച്ചിത്തറയില്‍ എന്‍.ടി. ലിജേഷിനെ(38)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.രണ്ടാം പ്രതിയായ പി.പി.ബിഗുവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
2016 ഏപ്രില്‍ 29 ന് രാത്രി ഒമ്പതര മണിയോടെ മാടായി വെങ്ങര എന്ന സ്ഥലത്ത് വെച്ചാണ് കേസിന്നാസ്പദമായ സംഭവം.
കെ.എല്‍. 59 എ. 9979 ബൈക്കിലെത്തിയ പ്രതികള്‍ പ്രദീഷ് എന്നയാാളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പോലീസ് കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.കെ.രൂപേഷ് ഹാജരായി.പിഴ അടച്ചില്ലെങ്കില്‍ 4 മാസം തടവ് കൂടുതല്‍ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.