എടയന്നൂരിൽ വീടു കുത്തിതുറന്ന് 10 പവനും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ ; പിടിയിലായത് പാലക്കാട് സ്വദേശി നവാസ്
എടയന്നൂരിൽ വീടു കുത്തി തുറന്നു പത്ത് പവൻ സ്വർണാ ഭരണങ്ങളും പതിനായിരം രൂപയും കവർന്നു കേസിലെ പ്രതിയെ മട്ടന്നൂർ പൊലിസ് അറസ്റ്റുചെയ്തു. പാലക്കാട് അലനെല്ലൂർ സ്വദേശിയായ കൊലത്താണ്ടൻ വീട്ടിൽ എം. നവാസിനെയാണ് (55) മട്ടന്നൂർ പൊലിസ് സാഹസികമായി പിടികൂടിയത്
മട്ടന്നൂർ: എടയന്നൂരിൽ വീടു കുത്തി തുറന്നു പത്ത് പവൻ സ്വർണാ ഭരണങ്ങളും പതിനായിരം രൂപയും കവർന്നു കേസിലെ പ്രതിയെ മട്ടന്നൂർ പൊലിസ് അറസ്റ്റുചെയ്തു. പാലക്കാട് അലനെല്ലൂർ സ്വദേശിയായ കൊലത്താണ്ടൻ വീട്ടിൽ എം. നവാസിനെയാണ് (55) മട്ടന്നൂർ പൊലിസ് സാഹസികമായി പിടികൂടിയത്. പാലക്കാട് ജില്ലയിലെ അലനെല്ലൂർ സ്വദേശിയായ എം. നവാസിനെ കാട്ടിക്കുളത്ത് വെച്ചാണ് മട്ടന്നൂർ സബ് ഇൻസ്പക്ടർ സി പി ലിനേഷിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തത്.
പത്തുദിവസം മുൻപാണ് 'എടയന്നൂർ തെരൂരിലെ പൗർണ്ണമിയിൽ ടി. നാരായണൻ്റെ (76) വീട്ടിൽ ഇയാൾകവർച്ച നടത്തയത്. കഴിഞ്ഞ ഡിസംബർ മാസം 22 ന് പരാതിക്കാരൻ വീടു പൂട്ടി നാട്ടിൽ നിന്നും പോയതായിരുന്നു. പിറ്റേന്ന് രാത്രി ഏഴു മണിയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിലും അടുക്കള ഭാഗത്തെ വാതിലും കിടപ്പുമുറിയിലെ വാതിലും കുത്തി തുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണിസഞ്ചിയിൽ സൂക്ഷിച്ചതായ 10 പവൻ്റെ ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 10,000 രൂപയും മോഷണം പോയത് മനസ്സിലായത്. തുടർന്ന് മട്ടന്നൂർ പോലീസിൽ പരാതി നൽക്കുകയായിരുന്നു. കേസെടുത്ത പോലീസ് സി. സി. ടി. വി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് മോഷണം നടത്തിയത് എം. നവാസാണെന്ന് തിരിച്ചറിഞ്ഞത്.