കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: ഓട്ടോ റിക്ഷ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു

ഇരിട്ടി - കണ്ണൂർ റൂട്ടിൽകാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഓട്ടോ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു.ഇരിട്ടിക്കടുത്ത് പയഞ്ചേരി വികാസ് നഗറിൽ സരോവരം നിവാസിൽ കെ.സുരേഷ് ബാബുവാ ( 52 ) ണ് മരിച്ചത്.
 

ഇരിട്ടി: ഇരിട്ടി - കണ്ണൂർ റൂട്ടിൽകാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഓട്ടോ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു.ഇരിട്ടിക്കടുത്ത് പയഞ്ചേരി വികാസ് നഗറിൽ സരോവരം നിവാസിൽ കെ.സുരേഷ് ബാബുവാ ( 52 ) ണ് മരിച്ചത്.ഇന്ന്  രാവിലെ 8.15ന് കാഞ്ഞിരോട് സർവീസ് സഹ.ബാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിൻ്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ കണ്ണൂർ എ കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി .പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ്.ഭാര്യ: ഷൈനി.മക്കൾ: വൈദേഹി ( ബിരുദ വിദ്യാർത്ഥി ), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി ചാവശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി )സഹോദരങ്ങൾ: ജയപ്രകാശ് (പി ആർ ഡി ഓഫിസ് കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ)