പടിയൂര്‍ പൂവത്ത് ചെങ്കല്‍ ലോറി മറ്റൊരു ലോറിക്ക് പിന്നില്‍  ഇടിച്ച് അപകടം ലോറി ഡ്രൈവര്‍ മരിച്ചു  

പടിയൂര്‍ പൂവത്ത് ചെങ്കല്‍ കയറ്റി  വരികയായിരുന്ന മിനി ലോറി മുന്നില്‍  പോവുകയായിരുന്ന ചെങ്കല്‍ ലോറിയില്‍ ഇടിച്ചുണ്ടായ  അപകടത്തില്‍ മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു.

 

ഇരിട്ടി: പടിയൂര്‍ പൂവത്ത് ചെങ്കല്‍ കയറ്റി  വരികയായിരുന്ന മിനി ലോറി മുന്നില്‍  പോവുകയായിരുന്ന ചെങ്കല്‍ ലോറിയില്‍ ഇടിച്ചുണ്ടായ  അപകടത്തില്‍ മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. ഉളിക്കല്‍ പുറവയല്‍  സ്വദേശി വാഴപ്പനാല്‍  ഷാജി (55) യാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 1മണിയോടെ പൂവം - കല്ല്യാട്  റോഡില്‍  ആയിരുന്നു അപകടം. 

കല്ല്യാട് റോഡില്‍ നിന്നും  പൂവം ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി   മുന്നിലെ  ലോറിക്ക് പിന്നില്‍  ഇടിക്കുകയായിരുന്നു.  ഇടിച്ച ലോറിയുടെ തകര്‍ന്ന കാബിനുള്ളില്‍ അരമണിക്കൂറിലധികം നേരം  കുടുങ്ങിപ്പോയ ഷാജിയെ ഇരിട്ടിയില്‍ നിന്നും എത്തിയ   അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്  കാബിന്‍ പൊളിച്ച് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ  ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു .  പോലീസും സ്ഥലത്തെത്തിയിരുന്നു. നിരന്തരം അപകടമുണ്ടാകുന്ന സ്ഥലമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ: ശാരദാ ഷാജി. മക്കളില്ല.