"അഭയം "അമ്മയും മകനും അരങ്ങിലെത്തുന്നഅപൂർവ നാടകാനുഭവം 22 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ
കേരളത്തിന്റെ നാടകചരിത്രത്തിൽ ആദ്യമായി അമ്മയും മകനും അച് ഛനുംഒരുമിച്ച് വേദിയിൽ തങ്ങൾ തന്നെയായി അഭിനയിക്കുന്ന അപൂർവ നാടകാവതരണമായ"അഭയം"
കണ്ണൂർ: കേരളത്തിന്റെ നാടകചരിത്രത്തിൽ ആദ്യമായി അമ്മയും മകനും അച് ഛനുംഒരുമിച്ച് വേദിയിൽ തങ്ങൾ തന്നെയായി അഭിനയിക്കുന്ന അപൂർവ നാടകാവതരണമായ"അഭയം". കണ്ണൂരിലെ നാടകാസ്വദകരുടെ മുൻപിലെത്തുന്നു.ആഗസ്റ്റ് 22-ന് വൈകുന്നേരം 6 മണിക്ക്, കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ നാടകം അരങ്ങേറുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നാടകത്തിൽ വത്സലാ നാരായണൻ, നവജിത് നാരായണൻ, നാരായണൻ എന്നിവർ വേദിയിൽ എത്തുന്നു.
എൻഡോസൾഫാൻ വിഷ ഭീകരതയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നഒരു അമ്മയും മകനും അച്ഛനുംപങ്കിടുന്ന ജീവിതവും ബന്ധവും അനുഭവങ്ങളുമാണ് വേദിയിൽ നാടകഭാഷയിൽ അവതരിപ്പിക്കുന്നത്. കാണികൾക്ക്ടിക്കറ്റ് മുഖേനെയാണ്പ്രവേശനം. ഇതിൽനിന്ന് ലഭിക്കുന്ന സംഖ്യയിൽ നിന്ന്ചെറിയൊരു ഭാഗം എൻഡോസൾഫാൻ ബാധിതനായ ഒരു കുട്ടിക്ക് സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. സംഘാടക സമിതി കൺവീനർ വിവി ശ്രീനിവാസൻ ,കെ ദിവാകരൻ, നവജിത്ത് നാരായണൻ , വിജേഷ്നണിയൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.