ആരവം 2026 ; തളിപ്പറമ്പിൽ DAWF ഭിന്നശേഷി ഏരിയ കലോത്സവത്തിന് 12 ന് തുടക്കമാകും
ഭിന്നശേഷിക്കാരായ കലാപ്രതിഭകൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി DAWF തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു. 12, 13 തീയതികളിൽ ചിറവക്ക് അക്കിപ്പറമ്പ് സ്കൂലിൽ നടക്കുന്ന കലോത്സവം DAWF സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം നിർവഹിക്കും.
തളിപ്പറമ്പ്: ഭിന്നശേഷിക്കാരായ കലാപ്രതിഭകൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി DAWF തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു. 12, 13 തീയതികളിൽ ചിറവക്ക് അക്കിപ്പറമ്പ് സ്കൂലിൽ നടക്കുന്ന കലോത്സവം DAWF സംസ്ഥാന സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം നിർവഹിക്കും.
ഭിന്നശേഷിക്കാരുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാപരമായ കഴിവുകൾക്കൊപ്പം അവരുടെ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥകൾ സമൂഹത്തിന് മുന്നിലെത്തിക്കുന്ന വേദിയായി കലോത്സവം മാറും.
രണ്ട് ദിവസങ്ങളിലായി കവിതാരചന, ചിത്രരചന, ലളിതഗാനം, കവിഭാവന, മാപ്പിളപ്പാട്ട്, സിനിമാഗാനം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ് തുടങ്ങിയ വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
പരിമിതികളെ മറികടന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ലോകം തുറന്നുകാട്ടുക എന്നതാണ് കലോത്സവത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ മത്സരവും പങ്കാളികളിൽ ആത്മവിശ്വാസം വളർത്തുന്നതിനൊപ്പം സമൂഹത്തിൽ തുല്യതയുടെയും ഉൾക്കൊള്ളലിന്റെയും സന്ദേശം ശക്തമാക്കുമെന്നും സംഘാടകർ അറിയിച്ചു.
‘കഴിവുകൾക്ക് ചിറകേകാം, സ്വപ്നങ്ങൾക്ക് ആകാശമൊരുക്കാം’ എന്ന സന്ദേശവുമായി നടക്കുന്ന കലോത്സവം ജനകീയ പങ്കാളിത്തത്തോടെ വലിയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. സംഘാടക സമിതി ചെയർമാൻ കെ. ബിജുമോനും കൺവീനർ ടി.വി. ഉണ്ണികൃഷ്ണനും നേതൃത്വം നൽകും.