അസാമിസ് കാമുകിയെ കൊന്ന ആരവ് അണ്ടർ ഗ്രൗണ്ടിൽ തന്നെ : അന്വേഷണം ഊർജ്ജിതമാക്കി

 ബംഗ്ളൂര് ഇന്ദിരാ നഗറിൽ അസാമീസ് വ്ളോഗറായ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ  യുവാവിനായി പൊലിസ് അന്വേഷണം ശക്തമാക്കി. തോട്ടട കിഴുന്നയിലെ ആരവ് അനയിനെയാണ് ബംഗ്ളൂര് പൊലിസ് തെരയുന്നത്.

 

കണ്ണൂർ: ബംഗ്ളൂര് ഇന്ദിരാ നഗറിൽ അസാമീസ് വ്ളോഗറായ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ  യുവാവിനായി പൊലിസ് അന്വേഷണം ശക്തമാക്കി. തോട്ടട കിഴുന്നയിലെ ആരവ് അനയിനെയാണ് ബംഗ്ളൂര് പൊലിസ് തെരയുന്നത്.

 കഴിഞ്ഞ ദിവസം ആരവിനെതേടി കിഴുന്ന യിലെ വീട്ടിലും വട്ടക്കുളത്തെ ബന്ധു വീട്ടിലും തെരച്ചിൽ നടത്തിയിരുന്നു. ആരവിൻ്റെ കിഴുന്നയിലുള്ള വീട്ടിൽ കാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണുള്ളത്.

അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ആരവ് മജസ്റ്റിക്കിലെത്തിയതായി സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.  ബെംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും രണ്ട് അന്വേഷണ സംഘങ്ങളാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. ചൊവ്വാഴ്ച പുലർച്ച വരെ ആരവും അപ്പാർട്ട്‌മെന്റിൽ ഉളളതായാണ് വിവരം. യൂട്യൂബിൽ ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കി‌ട്ടിരിക്കുന്നത്.

പ്രതിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.