പയ്യാവൂരിൽ സമാന്തര ബാർ നടത്തിയ യുവാവ് അറസ്റ്റിൽ
മൊത്ത വിതരണ സ്ഥാപനത്തിൻ്റെ മറവിൽ സമാന്തര ബാർ നടത്തിയ യുവാവ് അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പ സ്വദേശി പി. കെ ബിനോജാണ് അറസ്റ്റിലായത്
Oct 1, 2024, 23:13 IST
കണ്ണൂർ: മൊത്ത വിതരണ സ്ഥാപനത്തിൻ്റെ മറവിൽ സമാന്തര ബാർ നടത്തിയ യുവാവ് അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പ സ്വദേശി പി. കെ ബിനോജാണ് അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തിൽ അനധികൃത വിൽപ്പനയ്ക്കായി വെച്ച നാലര ലിറ്റർ വിദേശമദ്യം പിടി കൂടിയിട്ടുണ്ട്.
ശ്രീകണ്ഠാപുരം എക്സൈസ് റെയ്ഞ്ച് ഓഫിസ് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി ലത്തീഫിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പൊന്നും പറമ്പിൽ നിന്നും റെഡ് റോസ് എന്ന മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നും വിദേശമദ്യം പിടികൂടിയത്.