പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 80 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 80 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മടക്കര ഇരിണാവിലെ കരിക്കന്‍ വീട്ടില്‍ രാജീവന്റെ മകന്‍ കെ.രാഗേന്ദിനെയാണ് (26) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
Sep 5, 2024, 19:11 IST
കണ്ണൂര്‍: പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 80 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മടക്കര ഇരിണാവിലെ കരിക്കന്‍ വീട്ടില്‍ രാജീവന്റെ മകന്‍ കെ.രാഗേന്ദിനെയാണ് (26) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2021 ഡിസംബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ കൊറോണ കാലത്താണ് സംഭവം നടന്നത്. അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.