തളിപ്പറമ്പിൽ ആഡംബര ബൈക്കിൽ എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായ യുവാവ് നിരവധി കേസുകളിൽ പ്രതി

നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ എം.ഡി.എം.എ സഹിതം തളിപ്പറമ്പ പോലീസ് പിടികൂടി. പരിയാരം ചിതപ്പിലെ പൊയിലിലെ കാനത്തിൽ ഹൗസിൽ മുഹമ്മദ് അഫ്രീ ദിയെ (26) ആണ് ഡിവൈ.എ സ്.പി: ടി.പി. സുമേഷിന്റെ നിർദേശപ്രകാരം എസ്.ഐ: യു. എച്ച് അസ്ബർ ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത ത്. മന്നയിൽ വെച്ച് പിടിയിലായ ഇയാളുടെ പക്കൽ നിന്ന് 3.33 ഗ്രാം എം.ഡി.എം.എ പിടി ച്ചെടുത്തു.

 

തളിപ്പറമ്പ: നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ എം.ഡി.എം.എ സഹിതം തളിപ്പറമ്പ പോലീസ് പിടികൂടി. പരിയാരം ചിതപ്പിലെ പൊയിലിലെ കാനത്തിൽ ഹൗസിൽ മുഹമ്മദ് അഫ്രീ ദിയെ (26) ആണ് ഡിവൈ.എ സ്.പി: ടി.പി. സുമേഷിന്റെ നിർദേശപ്രകാരം എസ്.ഐ: യു. എച്ച് അസ്ബർ ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത ത്. മന്നയിൽ വെച്ച് പിടിയിലായ ഇയാളുടെ പക്കൽ നിന്ന് 3.33 ഗ്രാം എം.ഡി.എം.എ പിടി ച്ചെടുത്തു.ഇന്ന് പുലർച്ചെ ഒരു മണി യോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പിയുടെ ലഹ രിവിരുദ്ധ സ്ക്വാഡായ ഡാൻസാ ഫിന്റെ സഹായത്തോടെ തളിപ്പ റമ്പ കോടതി, മുനിസിപ്പൽ ഓഫീ സ്, സീതിസാഹിബ് സ്കൂ‌ൾ ഭാഗ ങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ മുനി സിപ്പൽ ഓഫീസ് ഭാഗത്ത് മന്നയിൽ നിന്നുള്ള റോഡിൽ കെ.എൽ 59 ഡബ്ല്യു 0218 റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് വരുന്നത് കണ്ട് പോലീസ് കൈകാണിച്ചു. 

എന്നാൽ ബൈക്കിലുണ്ടായി രുന്ന മുഹമ്മദ് അഫ്രീദി വേഗത കുറച്ചെങ്കിലും വീണ്ടും മുന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇതോടെ എസ്.ഐ: അസ്ബർ ബാബുവിൻ്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞുനിർത്തി. സംശ
യത്തെത്തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് ഷർട്ടിന്റെ കൈമടക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടത്തിയത്. 12670 രൂപയും രണ്ട് ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. നേരത്തെയും മയ ക്കുമരുന്ന് കേസിൽ യുവാവിനെ തളിപ്പറമ്പ പോലീസ് പിടികൂടിയി ട്ടുണ്ട്. എക്സൈസിലെയും പയ്യ ന്നൂർ പോലീസിലെയും കേസുക ളിൽ പ്രതിയായിരുന്നു.

ഗ്രേഡ് എസ്.ഐ: സതീശൻ, പഖ എ.എസ്.ഐ: ഇബ്രാഹിം സീരക ത്ത്, ഡ്രൈവർ എം.പി. നവാസ്, ക ഡാൻസാഫ് അംഗങ്ങളായ കേ ഗ്രേഡ് എ.എസ്.ഐ: പ്രമോദ് കട വി മ്പേരി, സീനിയർ സി.പി.ഒമാരായ ഗിരീഷ് കരിമ്പം, സജിത്ത്, പിട നിഷാന്ത് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു