തളിപ്പറമ്പ് സ്വദേശിനി യായ യുവതി ഹൈദരബാദിലെ അപ്പാർട്ട്മെൻ്റിൽ നിന്നും വീണു മരിച്ചു
തളിപറമ്പ് സ്വദേശിനിയായ യുവതി അപ്പാർട്ട്മെൻ്റിൽ നിന്നും വീണു മരിച്ചു. കരിമ്പം കേരള ആയുർവേദ വൈദ്യശാലയ്ക്ക് സമീപത്തെ ഇരയിൽ പുരുഷോത്തമൻ ,പി സുജാത ദമ്പതികളുടെ മകൾ ശീതളാ (32) ണ് മരിച്ചത്.
Aug 26, 2026, 14:31 IST
കണ്ണൂർ : തളിപറമ്പ് സ്വദേശിനിയായ യുവതി അപ്പാർട്ട്മെൻ്റിൽ നിന്നും വീണു മരിച്ചു. കരിമ്പം കേരള ആയുർവേദ വൈദ്യശാലയ്ക്ക് സമീപത്തെ ഇരയിൽ പുരുഷോത്തമൻ ,പി സുജാത ദമ്പതികളുടെ മകൾ ശീതളാ (32) ണ് മരിച്ചത്.
കെ.പി.എച്ച്.ബിയിലെ പഞ്ചവടി അപ്പാര്ട്ട്‌മെന്റില്‍ ഭര്‍ത്താവും മകളും ഭര്‍ത്താവിന്റെ മാതാപിതാക്കളോടുമെപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാല്മണിക്കാണ് അപ്പാർട്ട്മെൻ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശവസംസ്‌ക്കാരം ഇന്ന് (ആഗസ്റ്റ്-26-ബുധന്‍) ഉച്ചക്ക് 12 ന് തളിപ്പറമ്പ് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍ ഭർത്താവ് സോനു (എസ്ബിഐ ഡെപ്യുട്ടി മാനേജർ ഹൈദരബാദ് ) മകൾ :നക്ഷത്ര , സഹോദരൻ: ഷാരോൺ (യുഎഇ)